രാജ്യസഭ സീറ്റ്: യുവാക്കൾക്ക് പരിഗണന; കുഞ്ഞാലിക്കുട്ടി മത്സരിക്കില്ലെന്നും സാദിഖലി തങ്ങൾ

sadiq

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥി ചർച്ചയിലേക്ക് കടക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യുവാക്കൾക്ക് പരിഗണന കൊടുക്കേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അവർ സീറ്റ് ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിക്കപ്പെടേണ്ടതാണെന്നും തങ്ങൾ വ്യക്തമാക്കി.

പി.കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. അദ്ദേഹം ഇപ്പോൾ കേരളത്തിലാണ് പ്രവർത്തിക്കുന്നത്. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ദൗത്യം. 

കുഞ്ഞാലിക്കുട്ടിക്ക് നിയസഭയിൽ ഇനിയും കാലാവധിയുള്ളതിനാൽ ഇപ്പോൾ രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നും തങ്ങൾ പറഞ്ഞു. രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
 

Share this story