റാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞു; ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥികള്‍

Local

കോട്ടയം: കോട്ടയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞു. ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനം തടസപ്പെടുകയായിരുന്നു.

ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ക്യാമ്പസ് കവാടത്തില്‍ പ്രദര്‍ശനം ക്രമീകരിച്ചത്.

പ്രദര്‍ശനത്തിന് പൊലീസ് അനുമതി തേടിയിരുന്നതായും സ്റ്റുഡന്‍സ് കൗണ്‍സില്‍ പറയുന്നു. പ്രതിഷേധക്കാര്‍ ബാനറുകളും പ്രൊജക്റ്ററും മാറ്റിച്ചതായും ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് പ്രദര്‍ശനം നിര്‍ത്താന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.

Share this story