രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; സംസ്ഥാന സർക്കാരും അവധി പ്രഖ്യാപിക്കണം: കെ. സുരേന്ദ്രൻ

K Surendran

തിരുവനന്തപുരം: അയോധ്യ ശ്രീരാമ ജന്മഭൂമിയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠാ ചടങ്ങു നടക്കുന്ന 22ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം. ശ്രീരാമക്ഷേത്രം ഭാരതത്തിന്‍റെ ദേശീയ അഭിമാനസ്തംഭമാണ്. ശ്രീരാമനാണ് ഭരണ നിർവഹണത്തിന്‍റെ കാര്യത്തിൽ നമ്മുടെ നാടിന്‍റെ മാതൃക.

പ്രതിഷ്ഠാ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികൾ കാത്തിരിക്കുന്ന മുഹൂർത്തമാണ്. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. സംസ്ഥാന സർക്കാർ വിശ്വാസികളുടെ വികാരം മാനിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു

Share this story