രാമക്ഷേത്രം ചർച്ച: ഇന്ത്യ മുന്നണിയിലെ ചില കക്ഷികളുടെ നിലപാട് സങ്കടകരമെന്ന് ഇ.ടി മുഹമ്മദ് ബഷീർ

et

അയോധ്യയിലെ രാമക്ഷേത്രം ലോക്‌സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ. ഇക്കാര്യത്തിൽ ഇന്ത്യ സഖ്യത്തിലെ ചില കക്ഷികളുടെ നിലപാട് സങ്കടകരമാണെന്നും ഇ ടി പറഞ്ഞു

ഇന്നലെ രാത്രിയാണ് അയോധ്യ ചർച്ചയെ കുറിച്ച് എംപിമാരോട് വിവരം അറിയിച്ചത്. ഇതിനെതിരെ ഇന്ത്യ മുന്നണിയിലെ കക്ഷികൾ ആഞ്ഞടിച്ച് മുന്നോട്ടു വരേണ്ടതായിരുന്നുവെന്നും ഇ ടി പറഞ്ഞു

രാമക്ഷേത്രം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ലീഗ് എംപിമാർ രംഗത്തുവന്നിരുന്നു. ലോക്‌സഭയിൽ നടന്ന ചർച്ച ലീഗ് എംപിമാർ ബഹിഷ്‌കരിക്കുകയും ചെയ്തു.
 

Share this story