റമദാൻ ഗൈഡ് പ്രകാശനം ചെയ്തു

Valla
വള്ളക്കടവ് ജവാഹിറുൽ ഉലൂം അറബിക് കോളേജ് പ്രസിദ്ധീകരിച്ച റമദാൻ ഗൈഡ് തിരുവനന്തപുരം യതീംഖാന പ്രസിഡന്റ് എം.കെ. നാസറുദ്ധീൻ അഡ്വക്കേറ്റ് .എം.കെ നൗഫലിന് നൽകി പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: വള്ളക്കടവ് ജവാഹിറുൽ ഉലൂം അറബിക് കോളേജ് വിദ്യാർത്ഥി സമാജമായ തഹ്ദീബുൽ ബയാൻ തയ്യാറാക്കിയ റമദാൻ ഗൈഡ് പ്രകാശനം ചെയ്തു. നോമ്പിന്റെ അനുഷ്ടാന മുറകൾ, പ്രത്യേക പ്രാർത്ഥനകൾ, തറാവീഹ് നിസ്കാരം (നോമ്പുകാല പ്രത്യേക പ്രാർത്ഥന),ഫിത്വർ സകാത്ത്, പെരുന്നാൾ നിസ്കാരം അടക്കമുള്ള കാര്യങ്ങളുടെ സംഗ്രഹമാണ് ഗൈഡ്.

വള്ള കടവ് വലിയപള്ളി ജുമാമസ്ജിദ് അങ്കണത്തിൽ നടന്ന പ്രകാശന ചടങ്ങിൽ തി രുവനന്തപുരം യതീംഖാന പ്രസിഡന്റ് എം.കെ നാസറുദ്ധീൻ അഡ്വക്കേറ്റ് എ.എം .കെ നൗഫലിന് നൽകി പ്രകാശനം ചെയ്തു. ഇൻർമേഷൻ കമ്മീഷണർ എ.അബ്ദുൽ ഹക്കീം ചീഫ് ഇമാം അബ്ദുൽ ഗഫാർ മൗലവി, ജമാഅത്ത് പ്രസിഡൻ്റ്  എ.സൈഫുദ്ധീൻ ഹാജി, ജനറൽ സെക്രട്ടറി എസ്.എം ഹനീഫ, അറബിക് കോളേജ് പ്രിൻസിപ്പൽ എം.അബ്ദുറഹ്മാൻ സഖാഫി, ഇമാം അനസ് മിസ്ബാഹി ഒ.എം.മുഹമ്മദ് സ്വാലിഹ് തുടങ്ങിയവർ സംബന്ധിച്ചു.

Share this story