രാമകൃഷ്ണൻ സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതു ചരിത്രം: പിന്തുണയുമായി മന്ത്രി വീണ ജോർജ്

rlv

നർത്തകൻ ആർ എൽ വി രാമകൃഷ്ണനെതിരെ വർണവെറി നടത്തിയ നൃത്താധ്യാപിക സത്യഭാമക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സത്യഭാമയുടെ പരാമർശം അത്യന്തം അപലപനീയമാണ്. കേരള സമൂഹത്തിന് അപമാനമാണ്. രാമകൃഷ്ണൻ സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതിയ ചരിത്രമാണെന്നും മന്ത്രി പറഞ്ഞു

്'പ്രതിഭാധനനായ ശ്രീ ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം. അദ്ദേഹത്തിനെതിരായുള്ള പരാമർശങ്ങൾ കേരളീയ സമൂഹത്തിന് അപമാനം. പ്രിയ രാമകൃഷ്ണൻ അങ്ങ് സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതിയ ചരിത്രമാണ്. അങ്ങയ്ക്ക് ഐക്യദാർഢ്യം' എന്നായിരുന്നു വീണ ജോർജിന്റെ കുറിപ്പ്

ഇയാൾക്ക് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും പെറ്റ തള്ള പോലും കണ്ടാൽ സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ അധിക്ഷേപങ്ങൾ. വ്യാപക പ്രതിഷേധമാണ് സത്യഭാമക്കെതിരെ സാംസ്‌കാരിക കേരളത്തിൽ നിന്നുയരുന്നത്. എന്നാൽ തന്റെ വർണവെറി ആവർത്തിക്കുകയാണ് അവർ ചെയ്തത്.

Share this story