ഐ ഫോൺ വിവാദം: സന്തോഷ് ഈപ്പൻ നിലപാട് മാറ്റിയ സാഹചര്യത്തിൽ കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല

ഐ ഫോൺ വിവാദം: സന്തോഷ് ഈപ്പൻ നിലപാട് മാറ്റിയ സാഹചര്യത്തിൽ കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല

ഐ ഫോൺ വിവാദത്തിൽ യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നിലപാട് മാറ്റിയ സാഹചര്യത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ഫോൺ വിവാദത്തിൽ തന്നെ ക്രൂശിക്കാൻ കോടിയേരി ശ്രമിച്ചു. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചെന്നിത്തല പറഞ്ഞു

ദുബൈയിൽ പോയപ്പോൾ തനിക്കും ഭാര്യക്കുമായി രണ്ട് ഐ ഫോൺ കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ട്. നേരത്തെ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സംഗീത നാടക അക്കാദമി പിരിച്ചു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാത്രമേ അറിയാവൂ എന്നും ഫോൺ ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്ന കാര്യം അറിയില്ലെന്നും സന്തോഷ് ഈപ്പൻ വിജിലൻസിന് മൊഴി നൽകിയിരുന്നു. ചെന്നിത്തല അടക്കമുള്ളവർക്കാണ് ഐ ഫോൺ നൽകിയതെന്നായിരുന്നു സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.

Share this story