കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ രമേഷ് പിഷാരടിയും; പാലക്കാട് സ്ഥാനാർഥിയായേക്കും

ramesh pisharadi

കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ നടൻ രമേഷ് പിഷാരടിയും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി സ്ഥാനാർഥിയായേക്കും. വട്ടിയൂർക്കാവിൽ കെ മുരളീധരൻ ഉറപ്പിച്ചതോടെ പാലക്കാട് പിഷാരടിയുടെ പേരിനാണ് മുൻഗണന. കണ്ണൻ ഗോപിനാഥിനെയും ഇവിടെ പരിഗണിച്ചിരുന്നു

ആദ്യഘട്ട സ്ഥാനാർഥി പട്ടിക എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രക്ക് ശേഷം സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. സിറ്റിംഗ് മണ്ഡലങ്ങളും ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളും അടങ്ങുന്ന പട്ടികയാണ് ഇന്നലെ കൈമാറിയത്

മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചർച്ച നടത്തിയാണ് വിഡി സതീശനും സണ്ണി ജോസഫും ആദ്യഘട്ട പട്ടിക കൈമാറിയത്. തൃപ്പുണിത്തുറ, പാലക്കാട് ഒഴികെയുള്ള സ്ഥലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കും. 

വട്ടിയൂർക്കാവിൽ കെ മുരളീദരൻ, കൊല്ലത്ത് ബിന്ദു കൃഷ്ണയും പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല, നെയ്യാറ്റിൻകര എൻ ശക്തൻ, കൊട്ടാരക്കര ഐഷ പോറ്റി, ആറൻമുള അബിൻ വർക്കി, നാദാപുരം കെഎം അഭിജിത്ത്, കൊയിലാണ്ടി പ്രവീൺ കുമാർ, തൃത്താലയിൽ വിടി ബൽറാം, മണലൂരിൽ ടിഎൻ പ്രതാപൻ, അരൂരിൽ ഷാനിമോൾ ഉസ്മാൻ, കൊടുങ്ങല്ലൂരിൽ ഒ ജെ ജനീഷ് എന്നിവരാണ് ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയത്.
 

Tags

Share this story