മൂന്ന് പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും പിടിയിൽ

olichottam

12 വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ 27കാരിയും 26കാരനായ കാമുകനുമാണ് പിടിയിലായത്. വൈത്തിരിയിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞ നാലാം തീയതി മുതലാണ് യുവതിയെ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ കൂരാച്ചുണ്ട് പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
 

Share this story