രൺജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി

ബിജെപി ഒബിസി മോർച്ച നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ചാണ് കോടതി 15 പ്രതികൾക്കും വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി

വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാവരും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ മൂന്ന് പേരുമാണ് വിചാരണ നേരിട്ടത്. 2021 ഡിസംബർ 19നാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി രൺജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്നത്.
 

Share this story