രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് നേരെ ഭീഷണി; മൂന്ന് പേർ അറസ്റ്റിൽ

Police

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവർ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിക്കെതിരെ ഭീഷണി മുഴക്കിയത്

ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ അടക്കം ജഡ്ജിക്ക് എസ് ഐ അടക്കം അഞ്ച് പോലീസുകാരുടെ കാവലാണുള്ളത്.
 

Share this story