രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി പിന്നീട്

ranjith

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി വിധി. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. എസ് ഡി പി ഐ, പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് നൂറോളം പോലീസുകാരെ സുരക്ഷക്കായി വിന്യസിച്ചിരുന്നു

2021 ഡിസംബർ 19ന് രാവിലെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി പ്രതികൾ രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു. നൈസാം, അജ്മൽ, മുഹമ്മദ് അസ്ലാം, അനൂപ്, അബ്ദുൽ കലാം, സറഫുദ്ദീൻ, മൻഷാദ്, ജസീബ് രാജ, നവാസ്, സമീർ, നസീർ, സക്കീർ ഹുസൈൻ, പൂവത്തിൽ ഷാജി, ഷെർനാസ് അഷ്‌റഫ് എന്നിവരാണ് പ്രതികൾ
 

Share this story