രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; പ്രതികളുടെ മാനസിക നില പരിശോധിക്കുന്നു

ranjith

ബിജെപി നേതാവ് അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പോലീസ്. പരിശോധനക്കായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. കോടതി നിർദേശപ്രകാരമാണ് നടപടി. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് പ്രതികളുടെ മാനസിക നില പരിശോധിക്കുന്നത്

പ്രതികൾക്ക് വധശിക്ഷ നൽകരുതെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും ഇന്നലെ പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രൺജിത്തിന്റെത് രാഷ്ട്രീയ കൊലപാതകമാണ്. ഷാനെ കൊന്നതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അതിനാൽ ക്രിമിനൽ ഗൂഢാലോചന നിലനിൽക്കില്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ കോടതിയിൽ സാധാരണമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഈ വരുന്ന 25നാണ് പ്രതികൾക്കുള്ള ശിക്ഷാ വിധിയുണ്ടാകുക.
 

Share this story