രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; വിധി ഇന്ന്, പ്രതികൾ എസ് ഡി പി ഐ പ്രവർത്തകർ

ranjith

ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറയുക. എസ് ഡി പി ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2021 ഡിസംബറിലാണ് കൊലപാതകം നടന്നത്. വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും മകളുടെയും ഭാര്യയുടെയും മുന്നിലിട്ട് എസ് ഡി പി ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

കേസിൽ 15 പേരാണ് വിചാരണ നേരിട്ടത്. മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികളുള്ളത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് രഞ്ജിത്തിനെ വധിച്ചതെന്നാണ് കണ്ടെത്തൽ. 2021 ഡിസംബർ 18നാണ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.
 

Share this story