രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: അറസ്റ്റ് തടഞ്ഞത് നീട്ടി, പരാതിക്കാരിയെയും കക്ഷി ചേർത്തു
Jan 7, 2026, 11:34 IST
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. സത്യവാങ്മൂലം നൽകാൻ പരാതിക്കാരിക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.
രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേർക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21ന് വിശദമായ വാദം കേൾക്കും. അതിന് ശേഷമാകും രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് യുവതിയുടെ ആവശ്യം. കേസിൽ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നും യുവതി പറയുന്നു.
