പീഡനക്കേസ്: മുൻ ഗവ. പ്ലീഡർ പി ജി മനു സുപ്രീം കോടതിയിൽ; തടസഹർജിയുമായി അതിജീവിതയും

manu

ലൈംഗിക പീഡനക്കേസിൽ മുൻ ഗവ. പ്ലീഡർ പി ജി മനു സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതി നേരത്തെ മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അതേസമയം ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിതയും സുപ്രീം കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്

തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാണ് അതിജീവിതയുടെ ഹർജിയിൽ പറയുന്നത്. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്. നേരത്തെ കീഴടങ്ങാൻ പി ജി മനുവിന് ഹൈക്കോടതി പത്ത് ദിവസത്തെ സമയം അനുവദിച്ചിരുന്നു.
 

Share this story