ബലാത്സംഗ പരാതി: ഒമർ ലുലുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു

Omar Lulu

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. 

നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണെന്നാണ് ഒമർ ലുലു ഹൈക്കോടതിയെ അറിയിച്ചത്. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഒമർ ലുലു നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി

കൊച്ചിയിൽ സ്ഥിരതാമസമാക്കിയ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഒമർ ലുലവിന്റെ സിനിമയിലും പരാതിക്കാരി അഭിനയിച്ചിട്ടുണ്ട്.
 

Share this story