വിതുരയിൽ അയൽവാസിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ
Jun 21, 2020, 08:54 IST
വിതുരയിൽ അയൽവാസിയായ കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തൊളിക്കോട് സ്വദേശി ഷറഫുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് ഇയാൾ തന്റെ കാമുകിയുടെ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഗർഭിണിയായ കുട്ടി പ്രതിയുടെ ഭീഷണിയെ തുടർന്ന് വിവരം മറച്ചുവെച്ചു.
ആറാം മാസം വീട്ടിൽ ്പ്രസവിക്കുകയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതോടെ പ്രതി ഒളിവിൽ പോയി. കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 12 വയസ്സുള്ള പെൺകുട്ടിയുടെ പിതാവാണ് പ്രതി