പുകയണയ്ക്കൽ ലക്ഷ്യത്തിലെത്തുന്നു; വായു നിലവാരം മെച്ചപ്പെട്ടെന്നും മന്ത്രി പി രാജീവ്

rajeev

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ ലക്ഷ്യത്തിലേക്കെത്തുകയാണെന്ന് മന്ത്രി പി രാജീവ്. പുകയണയ്ക്കൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ പുകയുടെ അളവിൽ ഗണ്യമായ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നുണ്ട്. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചതുപ്പിലെ പുക ശമിപ്പിക്കുന്നതിൽ ഇന്ന് തന്നെ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്‌ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയതെന്നും മന്ത്രി അറിയിച്ചു.
 

Share this story