സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്താൻ തയ്യാറാണ്; നേതൃത്വത്തിനെതിരെ മുരളീധരൻ

muraleedharan

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവേളയിൽ കടുത്ത അവഗണന നേരിട്ടതിന് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. മുൻ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ രമേശ് ചെന്നിത്തലക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ തനിക്ക് അവസരം നിഷേധിച്ചതാണ് മുരളീധരന്റെ അതൃപ്തിക്ക് കാരണം. അതൃപ്തി കെ സി വേണുഗോപാലിനെയും കെ സുധാകരനെയും അറിയിച്ചതായും മുരളീധരൻ പറഞ്ഞു

താനടക്കം മൂന്ന് മുൻ കെപിസിസി പ്രസിഡന്റുമാരാണ് പരിപാടിയിലുണ്ടായിരുന്നത്. രമേശ് ചെന്നിത്തലക്കും എംഎം ഹസനും സംസാരിക്കാൻ അവസരം നൽകിയപ്പോൾ തനിക്കതുണ്ടായില്ലെന്നും മുരളീധരൻ പറഞ്ഞു. ഒഴിവാക്കിയതിന് കാരണമറിയില്ല. ബോധപൂർവം മാറ്റിനിർത്തിയതാണെന്നും മുരളീധരൻ പറഞ്ഞു

സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്താൻ തയ്യാറാണ്. പാർട്ടിയാണ് സ്ഥാനങ്ങളെല്ലാം തന്നത്. ആ പാർട്ടി പ്രവർത്തനം നിർത്താൻ പറഞ്ഞാൽ അതിന് തയ്യാറാണ്. കെ കരുണാകരനും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും മുരളീധരൻ തുറന്നടിച്ചു.
 

Share this story