ടി ഐ മധുസൂദനനെതിരെ മത്സരിക്കാൻ വിമതർ; വി കുഞ്ഞികൃഷ്ണനോ വൈശാഖോ സ്ഥാനാർഥിയാകും

V Kunjikrishnan

പയ്യന്നൂരിൽ സിപിഎം വിമത വിഭാഗം മത്സരത്തിനൊരുങ്ങുന്നു. ടിഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചതോടെയാണ് വിമതരും രംഗത്തിറങ്ങാൻ തീരുമാനിച്ചത്. വി കുഞ്ഞികൃഷ്ണനോ പയ്യന്നൂർ നഗരസഭാ കൗൺസിലർ സി വൈശാഖോ സ്ഥാനാർഥിയാകും

സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വിമതരും സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നായ പയ്യന്നൂരിൽ ഇത്തവണ ടിഐ മധുസൂദനന് കനത്ത വെല്ലുവിളി ഉയർത്താൻ വിമത സ്ഥാനാർഥിക്ക് സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ടികെ മധുസൂദനൻ മത്സരിക്കുന്നതിനാൽ പയ്യന്നൂരിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. 

സിപിഎമ്മിൽ നിന്ന് പുറത്താക്കിയെങ്കിലും അണികൾക്കിടയിൽ സ്വാധീനമുള്ള നേതാവാണ് വി കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ രാമന്തളി ഭാഗത്ത് സ്വാധീനമുള്ള ആളാണ് വൈശാഖും. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ്, പാർട്ടിയെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി നഗരസഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു.
 

Tags

Share this story