അശ്രദ്ധമായ ബസ് ഡ്രൈവിംഗ്; ബസിനും നടപ്പാതയുടെ കൈവരിക്കും ഇടയിൽ കുടുങ്ങി വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്
Dec 19, 2025, 14:44 IST
കോഴിക്കോട് വടകരയിൽ അശ്രദ്ധമായ ബസ് ഡ്രൈവിംഗിനെ തുടർന്ന് കോളേജ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. ബസിനും നടപ്പാതയുടെ കൈവരിക്കും ഇടയിൽ കുടുങ്ങിയാണ് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റത്. വടകര അഞ്ചുവിള ബസ് സ്‌റ്റോപ്പിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം
നാദാപുരം-വടകര റൂട്ടിലോടുന്ന അഷ്മിക ബസാണ് അപകടമുണ്ടാക്കിയത്. നാദാപുരം സ്വദേശി ദേവംഗനക്കാണ്(18) പരുക്കേറ്റത്. വടകര എസ്എൻ കോളേജ് വിദ്യാർഥിനിയാണ്. ബസിൽ നിന്ന് സ്‌റ്റോപ്പിൽ ഇറങ്ങിയ സമയത്താണ് അപകടം നടന്നത്
ദേവാംഗന ബസിൽ നിന്നിറങ്ങിയ ശേഷം ബസ് മുന്നോട്ട് എടുത്തപ്പോൾ ബസിനും നടപ്പാതയുടെ കൈവരിക്കും ഇടയിൽ വിദ്യാർഥിനി കുടുങ്ങിപ്പോകുകയായിരുന്നു. നടപ്പാതയോട് ചേർന്ന് അലക്ഷ്യമായി ബസ് മുന്നോട്ടു എടുത്തതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിദ്യാർഥിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
