സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്; ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

kseb

ചൂട് കൂടുന്നത് അനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വർധിച്ചു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയർന്നു. 

സംസ്ഥാനത്ത് ഇന്നലെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില 45.5 ഡിഗ്രി സെൽഷ്യസാണ്.
 

Share this story