മാന്ത്രിക സംഖ്യയും പിന്നിട്ട് സ്വർണത്തിന്റെ റെക്കോർഡ് കുതിപ്പ്; പവന് 80,880 രൂപയായി
Sep 9, 2025, 10:55 IST

സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. പവന് 80,000 എന്ന മാന്ത്രിക സംഖ്യയും പിന്നിട്ടു. ഇന്ന് ഒറ്റയടിക്ക് ആയിരം രൂപയാണ് പവന് വർധിച്ചത്. ഇതോടെ പവന്റെ 80,880 രൂപയായി. ചരിത്രത്തിലാദ്യമായാണ് പവന്റെ വില 80,000 കടക്കുന്നത്
ഗ്രാമിന് 10,110 രൂപയായി. ഗ്രാമിന്റെ വിലയും അഞ്ചക്കത്തിലേക്ക് എത്തുന്നതും ഇതാദ്യമാണ്. 9985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില 9985 രൂപയായിരുന്നു. രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 3634.25 ഡോളർ നിലവാരത്തിലേക്ക് കുതിച്ചു. 18 കാരറ്റ് സ്വർണത്തിനും ഇന്ന് റെക്കോർഡ് വർധനവാണ്. ഗ്രാമിന് 102 രൂപ വർധിച്ച് 8272 രൂപയിലെത്തി