ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; മലയാളി കുടിച്ച് തീർത്തത് 920.74 കോടിയുടെ മദ്യം

liqour

ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി ബീവറേജസ് കോർപറേഷൻ. 12 ദിവസം കൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 824.07 കോടിയുടെ വിൽപ്പനയാണ് നടന്നത്. ഇത്തവണ 9.34 ശതമാനത്തിന്റെ വർധനവുണ്ടായി. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള കണക്കാണിത്. 

തിരുവോണ ദിവസം മദ്യഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല. അവിട്ടം ദിനമായ ശനിയാഴ്ച 94.36 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരന്നു. ഒന്നാം ഓണത്തിന് 137.64 കോടിയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വർഷം ഇത് 126.01 കോടിയായിരുന്നു

ആദ്യത്തെ ആറ് ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ 500 കോടിക്ക് അടുത്തുള്ള വിൽപ്പന നടന്നു.
 

Tags

Share this story