ഓരോ ദിനവും റെക്കോർഡുകൾ തിരുത്തി സ്വർണക്കുതിപ്പ്; ചരിത്രത്തിലാദ്യമായി പവന് 78,000 കടന്നു
Sep 3, 2025, 12:09 IST

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ചരിത്രത്തിലാദ്യമായി പവന്റെ വില 78,000 രൂപ കടന്നു. ഇന്ന് 640 രൂപയാണ് പവന് ഒറ്റയടിക്ക് വർധിച്ചത്. 78,440 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 80 രൂപ വർധിച്ച് 9805 രൂപയിലെത്തി. കഴിഞ്ഞ 12 ദിവസത്തിനിടെ 4800 രൂപയാണ് ഒരു പവന് വർധിച്ചത്. നിലവിൽ ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും സഹിതം ഒരു പവൻ ആഭരണത്തിന് 85,000 രൂപക്ക് മുകളിൽ നൽകേണ്ടി വരും.
18 കാരറ്റ് സ്വർണവിലയും കുതിക്കുകയാണ്. ഗ്രാമിന് ഇന്ന് 66 രൂപ വർധിച്ച് 8023 രൂപയിലെത്തി. വെള്ളി വിലയും റെക്കോർഡ് നിലവാരത്തിലാണ്. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 133 രൂപയിലെത്തി.