ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദനം, വാരിയെല്ല് ഒടിഞ്ഞു

Police

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി മർദിച്ചു. യുവതി ഉൾപ്പെടുന്ന നാലംഗ സംഘമാണ് മർദിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ സംഘം മർദിച്ചുവെന്നാണ് എഫ്‌ഐആർ

മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ഒന്നാം പ്രതി സഫ്‌നയാണ് കൊല്ലം സ്വദേശിയായ അമൽദേവിനെ വിളിച്ചുവരുത്തിയത്. ഹണിട്രാപ്പായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പോലീസിന്റെ കണ്ടെത്തൽ

ഗുരുതര പരുക്കുകളോടെ അമൽദേവ് ആശുപത്രിയിൽ ചികിത്സയിലാണ്. അമൽദേവിന് സംസാര ശേഷിയില്ല. കേസിൽ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് പിടികൂടി. മറ്റ് രണ്ട് പേർക്കായി അന്വേഷണം നടക്കുകയാണ്.
 

Tags

Share this story