വി ഡി സതീശനെതിരായ പുനർജനിക്കേസ്: പരാതിക്കാരന്റെ മൊഴിയെടുത്ത് ഇഡി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ പുനർജനിക്കേസിൽ ഇഡി അന്വേഷണം ഊർജിതമാക്കി. പരാതിക്കാരൻ ജെയ്‌സൺ പാനിക്കുളങ്ങരയുടെ മൊഴിയെടുത്തു. കേസിൽ കൂടുതൽ തെളിവുകൾ ഇഡിക്ക് കൈമാറിയതായി പരാതിക്കാരൻ അറിയിച്ചു. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം

2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം. ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി. 

പദ്ധതിയുടെ ഭാഗമായി വിഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമലംഘനം നടത്തി പദ്ധതിക്കായി വിദേശത്ത് നിന്ന് പണം സ്വീകരിച്ചിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്
 

Share this story