മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ; അമ്മ റോഡിലെറിഞ്ഞു കൊന്ന നവജാത ശിശുവിനെ സംസ്‌കരിച്ചു

kochi

എറണാകുളം പനമ്പിള്ളിനഗറിൽ അമ്മ ഫ്‌ളാറ്റിൽ നിന്ന് റോഡിലേക്ക് എറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. വെള്ളിയാഴ്ചയാണ് ജനിച്ചയുടനെ കുഞ്ഞിനെ കൊന്ന് അമ്മ റോഡിലേക്ക് എറിഞ്ഞത്. യുവതി നിലവിൽ റിമാൻഡിലാണ്

കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ അമ്മയുടെ കുടുംബവും യുവതിയുടെ ആൺസുഹൃത്തിന്റെ കുടുംബവും തയ്യാറാകാതെ വന്നതോടെയാണ് പോലീസ് ഏറ്റെടുത്ത് സംസ്‌കരിച്ചത്. കുട്ടിയുടെ അമ്മ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്

ആശുപത്രിയിൽ വിട്ട ശേഷം യുവതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.  ആൺസുഹൃത്തിന്റെ മൊഴി നേരത്തെ പോലീസ് എടുത്തിരുന്നു. താൻ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആൺസുഹൃത്തിന്റെ മൊഴി.
 

Share this story