റിലയൻസ് ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ നാളെ മുതല്‍ കേരളത്തിലുടനീളം

Jio Air Fifer

ഇനി കേരളത്തിലുടനീളം റിലയൻസ് ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ ലഭ്യമാകും. കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമായിരുന്നു ഇത് വരെ ജിയോ എയര്‍ ഫൈബര്‍ ലഭ്യമായിരുന്നത്. 16 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ലഭ്യമാകും.

ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്ഫ്ലിസ്, ആമസോണ്‍ പ്രൈം , ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 16 ഒ ടി ടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും . മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകള്‍ ലഭ്യമാണ്.

ജിയോ എയര്‍ ഫൈബറിലൂടെ ഉപഭോക്താക്കള്‍ക്ക് താഴെപറയുന്ന സേവനങ്ങള്‍ ലഭ്യമാകും


• 550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകളും ഹൈ-ഡെഫനിഷനിൽ ലഭ്യമാകും •
ക്യാച്ച്‌ -ആപ്പ് ടിവി •
ഏറ്റവും ജനപ്രിയമായ 16+ OTT ആപ്പുകൾ. ടിവി, ലാപ്‌ടോപ്പ്, മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകൾ ഉപയോഗിക്കാനും കഴിയും.

2. ബ്രോഡ്ബാൻഡ്

ഇൻഡോർ വൈഫൈ സേവനം: ജിയോയുടെ വിശ്വസനീയമായ വൈഫൈ കണക്റ്റിവിറ്റിയും നിങ്ങളുടെ വീടിന്റെയോ ബിസിനസ്സ് പരിസരത്തിന്റെയോ എല്ലാ കോണുകളിലും അതിവേഗ ബ്രോഡ്ബാൻഡ് അനുഭവവും.

3. സ്മാർട്ട് ഹോം സേവനം

• വിദ്യാഭ്യാസത്തിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി •
സുരക്ഷാ , നിരീക്ഷണ പരിഹാരങ്ങൾ •
ആരോഗ്യ പരിരക്ഷ •
വിദ്യാഭ്യാസം •
സ്മാർട്ട് ഹോം ഐഒടി •
ഗെയിമിംഗ് • ഹോം
നെറ്റ്‌വർക്കിംഗ്

4. സൗജന്യ ഉപകരണങ്ങൾ:

• .വൈഫൈ റൂട്ടർ • 4k
സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സ് •
വോയ്സ് ആക്റ്റീവ് റിമോട്ട്

കൂടുതൽ വിവരങ്ങൾ അറിയാനും കണക്ഷനുമായി 60008-60008 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ www.jio.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

Share this story