കെഎസ്ആർടിസിക്ക് തൽക്കാലം ആശ്വാസം; പെൻഷൻ ആനുകൂല്യ വിതരണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു
Updated: Apr 19, 2023, 21:21 IST

കൊച്ചി: കെഎസ്ആർടിസിക്ക് തൽക്കാലം ആശ്വാസം. പെൻഷൻ ആനുകൂല്യ വിതരണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. 2022 വരെ സർവ്വീസിൽ നിന്ന് വിരമിച്ചവർക്കുള്ള ആദ്യഘട്ട ആനുകൂല്യമായ ഒരുലക്ഷം രൂപ രണ്ട് ഘട്ടമായാണ് നൽകുക. ആദ്യഭാഗം ജൂൺ 1നും രണ്ടാംഭാഗം ജൂലൈ 1നു മുൻപും നൽകണം. കോർപ്പസ് ഫണ്ടിലേക്ക് തുക മാറ്റിവെക്കുന്നതിന് ജൂലൈ 1 വരെയും സമയം നീട്ടിയിട്ടുണ്ട്.
മാർച്ച് അവസാനം പെൻഷന്‍റെ ആദ്യഘട്ടമായ ആനുകൂല്യ തുക നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.