സർക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി
Sep 17, 2025, 17:03 IST

ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു.
സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കും. പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കണം. ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടാകണം സംഗമം നടത്താനെന്നും സുപ്രീം കോടതി നിർദേശിച്ചു
അയ്യപ്പ സമംഗത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരിക്കുന്നത്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാർ വാദിച്ചിരുന്നത്.