ബിഷപുമാർക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പോലീസിൽ പരാതി

saji

ബിഷപുമാർക്കെതിരായ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി. ആലപ്പുഴ ബിജെപി ജില്ലാ കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ബിഷപുമാർക്കെതിരായ പ്രസ്താവന മതസ്പർധ ഉണ്ടാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്

നേരത്തെ തന്റെ പരാമർശത്തിൽ മന്ത്രി വിശദീകരണവുമായി രംഗത്തുവന്നിരുന്നു. മണിപ്പൂർ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വീഞ്ഞ്, കേക്ക് തുടങ്ങിയ പരാമർശങ്ങൾ പിൻവലിക്കുന്നതായും അറിയിച്ചിരുന്നു.
 

Share this story