രൺജിത്ത് ശ്രീനിവാസൻ വധം: പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

ranjith

ബിജെപിയുടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും. ഇതിന് ശേഷമാകും ശിക്ഷാവിധിയുണ്ടാകുക. ശിക്ഷ സംബന്ധിച്ച പ്രോസിക്യൂഷന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു

പതിനഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. 2021 ഡിസംബർ 19നാണ് രൺജിത്തിനെ വീട്ടിൽ കയറി പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.
 

Share this story