പ്രശസ്ത കലാസംവിധായകനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
Sep 23, 2026, 19:34 IST
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.
ഐ.എസ്.ആർ.ഒയിൽ (ISRO) ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കൃഷ്ണമൂർത്തി, പിന്നീട് കലാരംഗത്തേക്ക് പൂർണ്ണമായി കടന്നുവരികയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ 'സൂര്യ' ഫെസ്റ്റിവലിന്റെ അമരക്കാരനായി ദീർഘകാലം പ്രവർത്തിച്ചു.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കെ.എസ്.എഫ്.ഡി.സി ഡയറക്ടർ തുടങ്ങി നിരവധി പ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സ്റ്റേജ് ക്രാഫ്റ്റിലെ മികവിന് രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, കേരള സർക്കാരിന്റെ 'കേരള പ്രഭ' പുരസ്കാരം തുടങ്ങി ഒട്ടേറെ ആദരവുകൾ നേടിയിട്ടുണ്ട്.
