പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു
Thu, 4 May 2023

പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ. മണി അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. എം.എസ് സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ തുടങ്ങി നിരവധി പ്രമുഖർക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.
1945ൽ കാരൈക്കുടിയിലാണ് ജനനം. രണ്ടാം വയസ്സുമുതൽ സംഗീതം പഠിച്ചു തുടങ്ങി. 1998ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.