എൻ എസ് കെ ഉമേഷിന് അധികാരം കൈമാറാൻ നിൽക്കാതെ രേണുരാജ്; ഇന്നലെ ചുമതലയൊഴിഞ്ഞു
Thu, 9 Mar 2023

എറണാകുളം ജില്ലാ കലക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. അതേസമയം ചുമതല കൈമാറാൻ രേണു രാജ് ഐഎഎസ് ഉണ്ടായിരുന്നില്ല. യാത്ര അയപ്പിന് നിൽക്കാതെ രേണുരാജ് ഇന്നലെ തന്നെ ചുമതലയൊഴിഞ്ഞു. ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും വരുന്നില്ലെന്ന് രാവിലെ അറിയിക്കുകയായിരുന്നു
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ വിമർശനമേറ്റു വാങ്ങിയതിന് പിന്നാലെയാണ് രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു പുതിയ കലക്ടർ എൻ എസ് കെ ഉമേഷ്.