ട്രാക്കിൽ അറ്റകുറ്റ പണി; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം, ചില ട്രെയിനുകൾ റദ്ദാക്കി

train

ട്രാക്കിലെ അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. മാവേലിക്കരക്കും ചെങ്ങന്നൂരിനുമിടയിലാണ് പണി നടക്കുന്നത്. ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകളുടെ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി

എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി
കൊല്ലം-എറണാകുളം മെമു നാളെ മുതൽ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി

നിയന്ത്രണമേർപ്പെടുത്തിയ ട്രെയിനുകൾ

നിലമ്പൂർ-കോട്ടയം ട്രെയിൻ ഈ മാസം 15ന് അങ്കമാലി വരെ മാത്രമുണ്ടാകൂ
മെയ് 8, 15 തീയതികളിൽ കണ്ണൂർ-എറണാകുളം എക്‌സ്പ്രസ് തൃശ്ശൂർ വരെ മാത്രം
മെയ് 8, 15 തീയതികളിൽ തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം
മെയ് 9, 16 തീയതികളിൽ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും
മെയ് 8, 15 തീയതികളിലെ പുനലൂർ-ഗുരുവായൂർ എക്‌സ്പ്രസ് കോട്ടയം വരെ മാത്രമേ സർവീസ് നടത്തൂ
മെയ് 15ന് വഞ്ചിനാട് എക്‌സ്പ്രസ് തൃപ്പുണിത്തുറ വരെ മാത്രമേ സർവീസ് നടത്തൂ
എറണാകുളം -കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രമേ സർവീസ് നടത്തു
 

Share this story