അനിൽ ആന്റണി ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

anil

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. മൂന്ന് മണിക്ക് പ്രധാന വ്യക്തി ബിജെപിയിൽ ചേരുമെന്നാണ് ബിജെപി ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നത്. ഇത് അനിൽ ആന്റണിയാണെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം

എന്നാൽ ബിജെപിയിൽ ചേരുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് അനിൽ ആന്റണി പറയുന്നത്. വിഷയത്തിൽ പരസ്യ പ്രതികരണത്തിനും അനിൽ ആന്റണി തയ്യാറായിട്ടില്ല. കോൺഗ്രസിന്റെ ഐടി സെൽ ചുമതലയുണ്ടായിരുന്ന യുവ നേതാവാണ് അനിൽ ആന്റണി. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പിന്തുണച്ചതോടെ സ്ഥാനം രാജി വെക്കേണ്ടി വന്നു. 

രാഹുൽ ഗാന്ധിയെ പരിഹസിച്ചും എസ് ജയശങ്കർ സ്മൃതി ഇറാനി എന്നിവരെ അനുകൂലിച്ചും അനിൽ ആന്റണി രംഗത്തുവന്നിരുന്നു. ചാനൽ ചർച്ചയിലും ബിജെപി സ്തുതിയുമായി അനിൽ ആന്റണി രംഗത്തുവന്നിരുന്നു.
 

Share this story