റിസോർട്ട് വിവാദം: പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല, വിവാദം മാധ്യമസൃഷ്ടിയെന്ന് എം വി ഗോവിന്ദൻ

govindan

സിപിഎമ്മിലെ റിസോർട്ട് വിവാദത്തിൽ അന്വേഷണ തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കണ്ണൂർ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

റിസോർട്ട് വിവാദത്തെ കുറിച്ച് ഇന്നലെ നടന്ന സംസ്ഥാന സമിതിയിൽ ഇപി ജയരാജൻ വിശദീകരിച്ചിരുന്നു. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് ഇ പിയുടെ വാദം. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. മനപ്പൂർവം വേട്ടയാടുന്നുവെന്നും ഇപി ആരോപിച്ചു

വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതുപ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നും ഇപി മുന്നറിയിപ്പ് നൽകി. എന്നാൽ വിവാദം സമഗ്രമായി പരിശോധിക്കാനാണ് പാർട്ടിയുടെ തീരുമാനം. പി ബി അംഗങ്ങൾ ഉൾപ്പെട്ട രണ്ടംഗ സമിതി വരും.
 

Share this story