കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ
Apr 22, 2023, 10:46 IST

കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ റിസോർട്ട് ഉടമയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോർട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നി. നായാട്ടിനിടെ വെടി പൊട്ടിയതാണ് മരണകാരണമെന്നാണ് സുഹൃത്തുകൾ നൽകിയ മൊഴി.