വടകരയിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം; ആഘോഷം വൈകുന്നേരം 7 മണി വരെ മാത്രം

വടകരയിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് വിജയിച്ചവർക്ക് മാത്രമാണ് ആഘോഷ പരിപാടികൾ നടത്താൻ അനുമതി. വൈകുന്നേരം ഏഴ് മണി വരെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാം. അതേസമയം വാഹന ഘോഷയാത്രകൾ അനുവദിക്കില്ല

സർവകക്ഷി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ ബാനറുകളും പോസ്റ്ററുകളും നീക്കാൻ നടപടിയെടുക്കും. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അന്തരീക്ഷം തുടരുമെന്ന ഉറപ്പ് രാഷ്ട്രീയ പാർട്ടി നേതാക്കൾ നൽകി

സിപിഎം, യുഡിഎഫ്, ആർഎംപി, ബിജെപി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സമാധാന ശ്രമങ്ങൾക്ക് ഇടതു മുന്നണി ഒപ്പമുണ്ടാകുമെന്ന് സിപിഐഎം വ്യക്തമാക്കി. നിലവിലെ പരാതികളിൽ പൊലീസ് അന്വേഷണം വൈകുന്നതിലെ അതൃപ്തി യുഡിഎഫ് നേതാക്കൾ യോഗത്തിലറിയിച്ചു.

Share this story