സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: ചില ട്രെയിനുകൾ റദ്ദാക്കി, ചിലത് വഴി തിരിച്ചുവിടും

train

മാവേലിക്കര, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണവും ചില ട്രെയിനുകൾ ആലപ്പുഴയിലൂടെ വഴി തിരിച്ചുവിടുകയും ചെയ്യും

റദ്ദാക്കിയ ട്രെയിനുകൾ

21ന് കൊല്ലത്ത് നിന്ന് രാവിലെ 8നും 11നും പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു
8.45ന് പുറപ്പെടുന്ന എറണാകുളം-കായംകുളം മെമു, 2.35ന് പുറപ്പെടുന്ന കൊല്ലം-കോട്ടയം ട്രെയിൻ
1.35ന്റെ എറണാകുളം-കൊല്ലം സ്‌പെഷ്യൽ മെമു
5.40ന്റെ കോട്ടയം-കൊല്ലം മെമു
8.50ന്റെ കായംകുളം-എറണാകുളം എക്‌സ്പ്രസ്
വൈകിട്ട് 4 മണിക്കുള്ള എറണാകുളം-ആലപ്പുഴ മെമു
6 മണിക്കുള്ള ആലപ്പുഴ-എറണാകുളം എക്‌സ്പ്രസ്

നിയന്ത്രണമുള്ള ട്രെയിൻ
21ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് കൊല്ലം വരെയെ സർവീസ് നടത്തു

ആലപ്പുഴയിലൂടെ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

ശബരി എക്‌സ്പ്രസ്, കേരളാ എക്‌സ്പ്രസ്, കന്യകുമാരി-ബംഗളൂരു എക്‌സ്പ്രസ്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം-ചെന്നൈ മെയിൽ, നാഗർകോവിൽ ഷാലിമാർ എക്‌സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂർ-ഗുരുവായൂർ എക്‌സ്പ്രസ്‌
 

Share this story