സഭാ ടിവിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിക്ഷം; ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവെക്കും

satheeshan

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം. സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാർ രാജിവെക്കും. നാല് പ്രതിപക്ഷ എംഎൽഎമാരാണ് രാജിവെക്കുന്നത്. ആബിദ് ഹുസൈൻ തങ്ങൾ, റോജി എം ജോൺ, എം വിൻസെന്റ്, മോൻസ് ജോസഫ് എന്നിവരാണ് രാജിവെക്കുക

പ്രതിപക്ഷ നേതാവിന്റെ അടക്കം പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധം സഭാ ടിവി കാണിക്കാറില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ സമരത്തിന്റെ ദൃശ്യങ്ങളും സഭാ ടിവി കാണിച്ചിരുന്നില്ല. ഇതേ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു.
 

Share this story