കൊച്ചിയിൽ റിട്ട. അധ്യാപകയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

കൊച്ചിയിൽ റിട്ട. അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോണേക്കര സ്വദേശി വനജയാണ് മരിച്ചത്. 

വീട്ടിനുള്ളിലെ കിടക്കയിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ വനജ വീട്ടിലുണ്ടായിരുന്നു. 

രാത്രി ഒമ്പതരയോടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹത്തിന് സമീപത്ത് നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്.
 

Tags

Share this story