തൃശ്ശൂരിൽ റിട്ട. അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്ന സംഭവം; പ്രതി പിടിയിൽ
Thu, 2 Feb 2023

തൃശ്ശൂർ വാടാനപ്പള്ളിയിൽ റിട്ട. അധ്യാപികയ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ഗണേശമംഗലത്ത് വാലപറമ്പിൽ വസന്ത(75)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗണേശമംഗലം സ്വദേശി ജയരാജനാണ്(60) പിടിയിലായത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പല്ലു തേച്ചു കൊണ്ടിരിക്കുകയായിരുന്ന വസന്തയെ പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകം. ഭർത്താവ് മരിച്ചതിനെ തുടർന്ന് വസന്ത വീട്ടിൽ തനിച്ചായിരുന്നു താമസം. അധ്യാപികയുടെ വീടിന് അടുത്താണ് ജയരാജന്റെ ബന്ധുവീട്. ഇയാളുടെ വീട്ടിൽ നിന്ന് മോഷണം പോയ ആഭരണങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ട്.