തിരുനെൽവേലിയിൽ റിട്ട. എസ് ഐയെ നാലംഗ സംഘം വെട്ടിക്കൊന്നു

തിരുനെൽവേലിയിൽ റിട്ട. എസ് ഐയെ നാലംഗ സംഘം വെട്ടിക്കൊന്നു
തിരുനെൽവേലിയിൽ റിട്ട.എസ്ഐയെ വെട്ടിക്കൊന്നു. സാക്കീർ ഹുസൈൻ ബിജിലിയാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് കൃത്യം നടത്തിയത്. പുലർച്ചെ പള്ളിയിൽ നമസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. സാക്കിർ ഹുസൈൻ ഭരണസമിതി അംഗമായ പള്ളിയുടെ സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംഭവത്തിനു പിന്നില്ലെന്നാണ് പോലീസ് നിഗമനം. മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രത്യേക സുരക്ഷാ സംഘാംഗമായിരുന്നു സാക്കിർ ഹുസൈൻ.

Tags

Share this story