രണ്ട് ദിവസത്തെ വിലക്കയറ്റത്തിന് പിന്നാലെ തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
Jan 3, 2026, 12:04 IST
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. തുടർച്ചയായ രണ്ട് ദിവസം വില വർധിച്ചതോടെ പവന്റെ വില ലക്ഷത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. എന്നാൽ ശനിയാഴ്ചയോടെ വില തിരിച്ചിറങ്ങുകയാണ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 99,600 രൂപയായി
ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയായി. ഇന്നലെ പവന്റെ വില 99,880 രൂപയിലെത്തിയിരുന്നു. ഡിസംബർ 23ന് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില വർധിച്ച് പവന്റെ വില 1,04,440 എന്ന റെക്കോർഡ് നിലവാരത്തിൽ എത്തുകയും ചെയ്തു
ഇതിന് പിന്നാലെ വില കുറയുന്നതാണ് കണ്ടത്. പിന്നീട് വ്യാഴം, വെള്ളി ദിവസങ്ങളിൽ വില പതിയെ തിരിച്ചുകയറി. ശനിയാഴ്ചയോടെ വില വീണ്ടും കുറയുകയായിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 28 രൂപ കുറഞ്ഞ് 10,187 രൂപയിലെത്തി
