പണം തിരിച്ചുതരൂ; വിഷു ദിനത്തില്‍ ബി.ജെ.പി നേതാവിന്റെ വീടിനു മുന്‍പില്‍ മറ്റൊരു ബി.ജെ.പി നേതാവിന്റെ ഉപവാസം
Updated: Apr 16, 2023, 11:47 IST

മലപ്പുറം: വിഷു ദിനത്തില്‍ ബി.ജെ.പി നേതാവിന്റെ വീടിനു മുന്‍പില്‍ മറ്റൊരു ബി.ജെ.പി നേതാവിന്റെ ഉപവാസം. ബി.ജെ.പി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന്‍ എന്ന സോമന്റെ വീടിനു മുന്‍പില്‍ ആണ് ഉപവാസം. അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരന്‍ എന്ന ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗമാണ് സമരം ചെയ്യുന്നത്. 2014ല്‍ മൂന്നു ലക്ഷം രൂപ വാങ്ങി തിരിച്ചു നല്‍കിയില്ല എന്നാരോപിച്ചാണ് ഉപവാസം.
രാവിലെ എട്ട് മുതല്‍ വൈകീട്ട് നാലു വരെയാണ് ഉപവാസം. സോമന്റെ വീടിന് മുന്നില്‍ പ്ലക്കാര്‍ഡുയര്‍ത്തിയാണ് സോമസുന്ദരന്‍ ഉപവസിക്കുന്നത്. 2014ല്‍ മൂന്നു ലക്ഷം സോമന്‍ വാങ്ങിയെന്നാണ് സോമസുന്ദരന്‍ ആരോപിക്കുന്നത്. നാട്ടുകാരെ സഹായിക്കൂ എന്നാണ് പ്ലക്കാര്‍ഡിലെഴുതിയിരിക്കുന്നത്. സോമസുന്ദരന്‍ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.