സ്‌കൂൾ വിദ്യാർഥിനിയെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തൽ; 10 പേർക്കെതിരെ കേസെടുത്തു

Police

കോഴിക്കോട് ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയെന്ന വെളിപ്പെടുത്തലിൽ പോലീസ് നടപടി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രദേശവാസിയാണ് പെൺകുട്ടിക്ക് ലഹരി നൽകുന്നത്. ഇയാൾ ഒരു ഉത്തരേന്ത്യൻ സ്വദേശിയുടെ കൈവശമാണ് ലഹരി കൊടുത്തുവിടുന്നതെന്നും കണ്ടെത്തി

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 25 പേരടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും പോലീസ് കണ്ടെത്തി. വടകര അഴിയൂരിലെ സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് പ്രതികൾ ലഹരി കാരിയറാക്കിയത്

എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നിന് കുട്ടിയെ ആദ്യം അടിമയാക്കിയ ശേഷമായിരുന്നു കാരിയറാക്കിയുള്ള ചൂഷണം ചെയ്യൽ. എംഡിഎംഎ അടക്കം കൈമാറാനായി താനും സുഹൃത്തുക്കളും തലശ്ശേരിയിൽ പോയതായും കുട്ടി വെളിപ്പെടുത്തിയിരുന്നു.
 

Share this story